എന്നാല്‍ ഒരു സിനിമയ്ക്ക് വേണ്ടി ലോഹിതദാസിന് വണ്‍ലൈന്‍ എഴുതേണ്ടിവന്നു. അത് മമ്മൂട്ടി നായകനായ ഐ വി ശശി ചിത്രം ‘മൃഗയ’യ്ക്ക് വേണ്ടിയായിരുന്നു. മൃഗയയുടെ കഥ ഇങ്ങനെയാണ് ലോഹി മമ്മൂട്ടിയോട് പറഞ്ഞത് - “ഒരു ഗ്രാമത്തില്‍ പുലിയിറങ്ങുന്നു. പുലിയെ പിടിക്കാന്‍ ഒരു വേട്ടക്കാരനെ കൊണ്ടുവരുന്നു. അയാള്‍ പുലിയേക്കാള്‍ വലിയ തലവേദനയാകുന്നു”.
കഥ വിശദമായി കേള്‍ക്കുമ്പോള്‍ മമ്മൂട്ടിക്ക് ഇഷ്ടമാകുമെന്നും ലോഹി ഒരു വണ്‍ലൈന്‍ എഴുതാനും ഐ വി ശശി നിര്‍ദ്ദേശിച്ചു. അന്നുവരെ ഒരു സിനിമയ്ക്കും ലോഹി വണ്‍ലൈന്‍ എഴുതിയിരുന്നില്ല. വണ്‍ലൈന്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ തിരക്കഥയെഴുതാന്‍ ഒരു ത്രില്‍ ഇല്ലെന്നാണ് ലോഹിയുടെ അഭിപ്രായം. ഐ വി ശശി നിര്‍ബന്ധിച്ചപ്പോള്‍ ലോഹിതദാസ് വണ്‍ലൈന്‍ എഴുതാന്‍ തീരുമാനിച്ചു.