ചെന്നൈ എയര്‍പോര്‍ട്ടില്‍ ഒരിക്കല്‍ വൈകി എത്തേണ്ട സാഹചര്യം ഉണ്ടായി. എന്നെ കൊണ്ടുപോകേണ്ട കാര്‍ എത്തിയില്ല. കുറേ നെരം കാത്ത് നിന്നു. ഇരുട്ടായി തുടങ്ങിയപ്പോള്‍ ഒരപ്പൂപ്പന്റെ ടാക്സി വിളിച്ചു. താമസം അശോക് നഗറില്‍ ആയിരുന്നു. വഴി പറഞ്ഞ് കൊടുക്കാന്‍ അറിയില്ല. ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ഇങ്ങനെ യാത്ര ചെയ്യേണ്ടി വന്നതെന്നും ഉര്‍വശി പറയുന്നു.
തലയില്‍ ഷാള്‍ ഇട്ടിരുന്നു. രാത്രിയായതു കൊണ്ട് പുറകില്‍ ഇരിക്കുന്നത് ആരാണെന്ന് ഡ്രൈവര്‍ ശ്രദ്ധിച്ചില്ല. അതിനാല്‍ എന്നെ അയാള്‍ മനസ്സിലായില്ല. എവിടെ പോകണമെന്ന് ചോദിച്ചപ്പോള്‍ ‘അശോക് നഗര്‍‘ എന്ന് പറഞ്ഞു. അശോക് ചക്രം വരെ അറിയാം. അതുകഴിഞ്ഞ് അറിയില്ല. ലെഫ്റ്റോ റൈറ്റോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അന്തംവിട്ടു നിന്നു. പെട്ടു എന്ന് മനസ്സിലായി.
അപ്പോള്‍ പിന്നാലെ വന്ന് അയാള്‍ ഉറക്കെ പറഞ്ഞു, 'അമ്മാ ഇത് ഉര്‍വശി വീട്. നീങ്ക ഉങ്ക വീട്ട്ക്ക് പോ'. അപ്പോള്‍ വെളിച്ചത്തേക്ക് നിന്ന് തലയില്‍ നിന്നും ഷാള്‍ എടുത്ത് മാറ്റി എന്റെ മുഖം അയാള്‍ക്ക് കാണിച്ചു കൊടുത്തു. 'ആ ഉര്‍വശി ഞാന്‍ തന്നെയാണ്' അപ്പോള്‍ ആ പാവത്തിന്റെ മുഖത്ത് വിരിഞ്ഞ ഭാവം ഞാനൊരിക്കലും മറക്കില്ല. 'എന്നമ്മാ ഇത്.. സ്വന്തം വീട്ടിലേക്കുള്ള വഴി കൂടി..' മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല.. ഓടി അകത്ത് കയറി. - ഉര്‍വശി പറഞ്ഞു.