ദിലീപിനെ പുറത്തിറക്കുമെന്ന് വാശി; പ്രധാനമന്ത്രി ജനപ്രിയനായകനെ രക്ഷിക്കുമോ ? - നീക്കം ശക്തമാക്കി ഫെഫ്ക അംഗം
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (18:20 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി തുടര്‍ച്ചയായി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് സന്ദേശം.
ദിലീപ് കേസില്‍ ദുരൂഹതയുണ്ടെന്നും കാട്ടി ഫെഫ്ക അംഗവും ചലച്ചിത്ര പ്രവര്‍ത്തകനുമായ സലിം ആണ് പ്രധാനമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെയടക്കം സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് സന്ദേശത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടു പോകുന്നതില്‍ ദുരൂഹതയുണ്ട്. താരത്തിന് ലഭിക്കേണ്ട എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ദിലീപിനെതിരെ പൊലീസുകാരന്‍ നല്‍കിയ സാക്ഷിമൊഴി വിശ്വാസയോഗ്യമല്ലെന്നും സലിം അയച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ദിലീപിന് ലഭിക്കേണ്ട മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ പ്രധാനമന്ത്രി ഇടപെടണമെന്നും പ്രധാനമന്ത്രിക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ സലിം വ്യക്തമാക്കുന്നുണ്ട്.