ഉര്‍വശിക്കും ചിലതൊക്കെ പറയാനുണ്ട്...

വെള്ളി, 14 ജൂലൈ 2017 (12:34 IST)
ഒരു വിധം താരദമ്പതികള്‍ക്കിടയില്‍ ഉണ്ടായിരുന്നതു പോലെ പല പ്രശ്നങ്ങളും ഉള്ള ദമ്പതികള്‍ ആയിരുന്നു മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരുടെയും വിവാഹമൊചനവും പുനര്‍ വിവാഹവും മലയാളികള്‍ കുറേ ചര്‍ച്ച ചെയ്തതുമാണ്. തന്റെ ജീവിതത്തിലെ പുതിയ അതിഥിക്കൊപ്പം ഉര്‍വഴി സന്തോഷവതിയാണ്. കുഞ്ഞുണ്ടായതോടെ ജീവിതം ആകെ മാറിമറഞ്ഞെന്ന് പറയുയാണ് ഉര്‍വശി. 
 
ഇപ്പോള്‍ മകന്റെ വളര്‍ച്ച ആസ്വദിക്കുകയാണെന്നും എല്ലാ പിന്തുണയും കിട്ടുന്ന രീതിയിലുള്ള ഒരു കുടുംബജീവിതവും ഇപ്പോള്‍ കിട്ടിയെന്നും ഉര്‍വശി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിനിമയില്‍ ആയതുകൊണ്ട് തന്നെ അവസരങ്ങളേ കുറിച്ചും പ്രതിഫലത്തെ കുറിച്ചും പ്രവചിക്കാനാവില്ലെന്നും ഉര്‍വശി പറയുന്നു.
 
എന്റെ ജീവിതത്തില്‍ മാത്രമല്ല തിരഞ്ഞെടുക്കുന്ന സിനിമയില്‍ വരെ മാറ്റം വന്നു. വളരെ ചെറുതിലേ പക്വത പക്വത വന്ന റോളുകള്‍ കൈകാര്യം ചെയ്യാനായതില്‍ സന്തോഷം തോന്നാറുണ്ട്. ചിരിയുടെ ആ ഒരു തരി തൊട്ട കഥാപാത്രങ്ങളെ അനുവദിച്ചതുകൊണ്ടാകാം കല്യാണം കഴിഞ്ഞും കുഞ്ഞുണ്ടായിക്കഴിഞ്ഞും പ്രത്യേക റോളിലേക്ക് മാത്രം ഒതുങ്ങിപ്പോകാതിരുന്നതെന്നും ഉര്‍വശി അഭിമുഖത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക