ബെറ്റ് വയ്ക്കാനുണ്ടോ?,മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ്; ഫേസ്ബുക്ക് പോസ്റ്റ്

തുമ്പി എബ്രഹാം
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (12:15 IST)
കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കില്ലെന്ന് കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ഇക്കാര്യത്തില്‍ ബെറ്റുവയ്ക്കാനുണ്ടോയെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ചോദ്യം. ഫെയ്‌സ്ബുക്കിലൂടെയാണ് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്‌. അതേസമയം നിര്‍മ്മാതാക്കളില്‍ നിന്നും താമസക്കാര്‍ നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് തന്റെ കുറിപ്പില്‍ പറയുന്നു
 
ഷോണിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
 
ആരെങ്കിലും ബെറ്റ് വെക്കുന്നോ ?
ഞാൻ പറയുന്നു മരടിലെ ഫ്ലാറ്റ് പൊളിക്കില്ല എന്ന്....
അതിനുള്ള പണിയല്ലേ ഇപ്പൊ നടത്തുന്ന ഈ പ്രഹസനം....
NB : അർഹമായ നഷ്ടപരിഹാരം ഫ്ലാറ്റ് നിര്മാതാക്കളിൽനിന്നും ഈടാക്കി അവർക്ക് നൽകുകയും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നാണ് എന്റെ നിലപാട് .

അനുബന്ധ വാര്‍ത്തകള്‍

Next Article