നദിയ്ക്ക് കുറുകെ നിന്ന് സെൽഫി എടുക്കാൻ ശ്രമം, മലവെള്ളപ്പാച്ചിലിൽ കുടുങ്ങി പെൺകുട്ടികൾ, വീഡിയോ

Webdunia
ശനി, 25 ജൂലൈ 2020 (08:40 IST)
ഭോപ്പാൽ: നദിയ്ക്ക് കുറുകീയുള്ള പാറയിൽനിന്ന് സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ. മധ്യപ്രദേശിലെ ചിന്ത് വാര ജില്ലയിലാണ് സംഭവം ഉണ്ടായത് പൊലീസ് ഉൾപ്പടെയുള്ള രക്ഷാ സേനയെത്തി മലവെള്ളപ്പാച്ചിൽ സാഹസികമായി മുറിച്ചുകടന്നാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. 
 
ജുന്നാർദേവിൽനിന്നും ആറുപേരടങ്ങുന്ന പെൺകുട്ടികളുടെ സംഘം പേഞ്ച് നദിക്കര സന്ദർശിയ്ക്കാൻ എത്തിയിരുന്നു. മേഘ ജാവ്രെ, വന്ദന ത്രിപാദി എന്നി പെൺകുട്ടികൾ നദിയ്ക്ക് കുറുകേയുള്ള പാറക്കെട്ടിൽനിന്നും സെൽഫിയെടുക്കാൻ പോവുകയയിരുന്നു. എന്നാൽ നീർചാൽ പോലെ ഒഴുകിയിരുന്ന പുഴയിലേലേക്ക് അതിവേഹം മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇതോടെ ഭയന്ന പെൺകുട്ടികൾ ഉടൻ പൊലീസിൽ വിവരമറിയിയ്ക്കുകയായിരുന്നു. പൊലീസ് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിയ്ക്കുന്നപൊലീസിനെ വീഡിയല്യിൽ കാണാം.

അനുബന്ധ വാര്‍ത്തകള്‍

Next Article