ചൈന വേണ്ട..., 5G പദ്ധതിയിൽനിന്നും ഹുവാവെയ് ഉൾപ്പടെയുള്ള ചൈനീസ് കമ്പനികളെ ഒഴിവാക്കാൻ കേന്ദ്രം

ശനി, 25 ജൂലൈ 2020 (08:11 IST)
ഡൽഹി: ഇന്ത്യയുടെ 5G പദ്ധതിയിൽനിന്നും ചൈനീസ് ഭീമൻ, ഹുവാവെയ് സെഡ്‌ടിഇ എന്നീ കമ്പനികളെ ഒഹിവാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാർ. ഇതൊടെ ഇന്ത്യയിൽ 5G സേവനം ലഭ്യമാകുന്നത് വൈകാനാണ് സാധ്യത. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സിതാരാമൻ. എസ് രവിശങ്കർ, രവിശങ്കർ പ്രസാദ് എന്നിവരടങ്ങുന്ന ഉന്നതതല സമിതി ദിവസങ്ങൾക്ക് മുൻപ് യോഗം ചേർന്നിരുന്നു. ഇരു കമ്പനികളെയും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഉടൻ ഉണ്ടാകും എന്നാണ് ടെലികോം മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. 
 
ഇതുസംബന്ധിച്ച ഫയലുകൾ ആഭ്യനതര, ടെലികോം മന്ത്രാലയങ്ങളുടെ നേതൃത്വത്തിലുള്ള സമിതിയുടെ പരിഗണനയിലാണ്. ചൈനയുമായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് ഇത്തരം ഒരു തീരുമാനത്തിന് പ്രധാന കാരണം എന്നാണ് ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പരയുന്നത്. 5G പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ വിവരങ്ങൾ പുറത്തുപോകുന്നതിലും, മറ്റൊരു രാജ്യത്തുനിന്നും സാങ്കേതിക കാര്യങ്ങൾ നിയന്ത്രിയ്ക്കുന്നതിലും കേന്ദ്രത്തിന് വലിയ എതിർപ്പുണ്ട്. അതേസമയം ഇരു കമ്പനികളെയും ഒഴിവാക്കുന്നത്. ഇന്ത്യയിലെ ടെലികോം കമ്പനികൾക്ക് വലിയ തിരിച്ചടിയാണ്. 
 
ഹുവാവെയ്, എറിക്സൺ, നോക്കിയ, സാംസങ് എന്നീ കമ്പനികളുമായി ചേർന്നാണ് റിലയൻസ് ജിയോ 5G പരീക്ഷണത്തിന് ഒരുങ്ങുന്നത്. നോക്കിയ, എറിക്സൺ എന്നിവയാണ് എയർടെൽ, വോഡഫോൺ–ഐഡിയ എന്നീ കമ്പനികളുടെ പങ്കാളികൾ. സെഡ്ടിഇ, നോക്കിയ എന്നിവയുമായാണ് ബിഎസ്‌ൻഎൽ പങ്കാളിത്തത്തിൽ എത്തിയിരിയ്ക്കുന്നത്. നിലവിൽ എയടെൽ നെറ്റ്‌വർക്കിൽ 30 ശതമാനം സാങ്കേതിക സഹായം നൽകുന്നത് ഹുവാവെയ് ആണ്. ഐഡിയയിൽ 40 ശതമാനവും ബിഎസ്എൻഎൽ 3Gയി ഭൂരിഭാഗവും സെഡ്ടിഇയുടെ സഹായത്തോടെയാണ് ഒരുക്കിയിരിയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍