ദിഷ ആത്മഹത്യ ചെയ്ത ദിവസം തന്നെ റിയ സുശാന്തിന്റെ വീട്ടിൽനിന്നും താമസംമാറി, മഹേഷ് ഭട്ടും റിയയും തമ്മിൽ വിളിച്ചത് 16 തവണ

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2020 (09:03 IST)
മുംബൈ: സുശാന്ത് സിങ് രജ്‌പുതിന്റെ മരണത്തിൽ റിയയ്ക്കെതിരായ ആരോപണങ്ങൾ ശക്തിപ്പെടുത്തുന്ന നിർണായക വിവരങ്ങൾ പുറത്ത്. സുശാന്തിന്റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ റിയ ചക്രബർത്തിയും പ്രമുഖ സംവിധായകനായ മഹേഷ ഭട്ടും ഫോണിൽ നിരന്തരം ബന്ധപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ജൂൺ എട്ടുമുതൽ 13 ആം തീയതി വരെ ഇരുവരും തമ്മിൽ 16 തവണ ഫോണിൽ ബന്ധപ്പെട്ടതായി എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
 
സുശാന്തീന്റെ മുൻ മാനേജർ ആയിരുന്ന ദിഷ ആത്മഹത്യ ചെയ്ത ജൂൺ എട്ടിനാണ് റിയ സുശാന്തിന്റെ ഫ്ലാറ്റിൽനിന്നും മാറി താമസിയ്ക്കുന്നത്. പിന്നീട് ഏഴ് ദിവസങ്ങൾക്ക് ശേഷം സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ഇരുമരണങ്ങളും തമ്മിൽ ബന്ധമില്ല എന്നാണ് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നത്. റിയ നികുതി അടച്ചതിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്, ഇക്കാര്യത്തിൽ ഇഡി വിശദമായ അന്വേഷണം നടത്തും.   

അനുബന്ധ വാര്‍ത്തകള്‍

Next Article