കരിപ്പൂർ വിമാനത്താവളത്തിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡിജിസിഎ

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2020 (08:30 IST)
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡിജിസിഎ. മൺസൂൺ കാലത്താണ് വിലക്കേർപ്പെടുത്തിയിരിയ്ക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. അപകടം ഉണ്ടായതിന് പിന്നാലെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 
 
നേരത്തെ മംഗലാപുരം വിമാന അപകടത്തെ തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നതാണ്. റൺവേ നവീകരണത്തിന് ശേഷം രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഇവിടെ വലിയ വിമാന സർവീസുകൾ പുനരാരംഭിച്ചത്. ഏറെകാലം വലിയ വിമാനങ്ങൾ ഇറക്കാനാക്കാനാവാത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉൾപ്പടെ നടന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article