അശ്വതിക്കെതിരെ വ്യാജ പരാതി നൽകിയത് ബിഡിജെ‌എസ് നേതാവ്

Webdunia
ഞായര്‍, 6 മെയ് 2018 (11:59 IST)
സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ വിവാദമായ വ്യാജ പരാതി നല്‍കിയത് ബിഡിജെഎസ് നേതാവെന്ന് പൊലീസ്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് അശ്വതിക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു.
 
പരാതിക്കാരന്റെ മൊഴിയെടുത്തെങ്കിലും തെളിവുകളൊന്നും ഹാജരാക്കാന്‍ ഇതുവരെ അദേഹത്തിന് സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് പരാതി വ്യാജമെന്ന് തെളിഞ്ഞത്. 
 
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിന്റെ പേരില്‍ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സാമൂഹികപ്രവര്‍ത്തകയായ അശ്വതി ജ്വാലക്കെതിരെയുള്ള പരാതി ഡിജിപിക്ക് ലഭിച്ചത്. കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിയെ സഹായിച്ച അശ്വതിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article