കേരളത്തിൽ ശക്തമായ കൊടുങ്കാറ്റിന് സാധ്യത; 6 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Webdunia
ഞായര്‍, 6 മെയ് 2018 (10:14 IST)
യു പി, മേഘാലയ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ, കേരളമടക്കം 10 സംസ്‌ഥാനങ്ങളില്‍ക്കൂടി കൊടുങ്കാറ്റിനു സാധ്യത. കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്‌. 
 
മുന്നറിയിപ്പ് ലഭിച്ചയുടൻ കേരളത്തിലെ ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കാറ്റിനൊപ്പം ശക്‌തമായ ഇടിമിന്നലോടെ വ്യാപകമഴയ്‌ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്‌. 
 
ഈ ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്‌. അടിയന്തര ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു തയാറായിരിക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി

അനുബന്ധ വാര്‍ത്തകള്‍

Next Article