22കാരനും അറുപതുകാരിയും പ്രണയത്തില്‍; വിവാഹം കഴിക്കണമെന്ന് ആവശ്യം; കേസ്

റെയ്‌നാ തോമസ്
വെള്ളി, 24 ജനുവരി 2020 (18:08 IST)
ആഗ്രയിൽ 22കാരന് അറുപതകാരിയോടുള്ള പ്രണയം.എന്നാല്‍ ഈ പ്രണയം ശല്യമായതോടെ വയോധികയുടെ ഭര്‍ത്താവും മക്കളും കാമുകനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
 
കാമുകനും വയോധികയും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിയുമായി ഭര്‍ത്താവും മക്കളും പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നായിരുന്നു യുവാവിന്റെയും വയോധികയുടെയും മറുപടി. ഇതേ തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങളും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍വച്ച്‌ വഴക്കിടുകയും ചെയ്തു.
 
പ്രകാശ് നഗറില്‍ താമസിക്കുന്ന അറുപതുകാരിക്ക് ഏഴ് മക്കളാണ് ഉള്ളത്. കൂടാതെ ഏഴ് കുട്ടികളുടെ മുത്തശ്ശിയുമാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ഈ ബന്ധം അവസാനിപ്പിക്കാന്‍ ഇവരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രദേശത്തെ സമാധാനം കെടുത്തിയതിന്റെ പേരില്‍ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

അനുബന്ധ വാര്‍ത്തകള്‍

Next Article