ഈ നക്ഷത്രക്കാര്‍ക്ക് വിവാഹശേഷം വൻ നേട്ടം!

റെയ്‌നാ തോമസ്

തിങ്കള്‍, 20 ജനുവരി 2020 (17:39 IST)
ഗുരു സ്ഥാനീയനായ വ്യാഴം ദശാനാഥനായി വരുന്ന പുണര്‍തം, വിശാഖം പൂരുരുട്ടാതി നക്ഷത്രങ്ങള്‍ക്കും വൻ നേട്ടങ്ങളാണ് വിവാഹശേഷം ഉണ്ടാകുന്നത്. വ്യാഴ ദശാകാലം 16 വര്‍ഷമാണ്. ഈ നക്ഷത്രത്തിൽ ഉള്‍പ്പെട്ടിട്ടുള്ളവര്‍ തമ്മിൽ വിവാഹം കഴിച്ചാലോ അല്ലെങ്കിൽ ഇവരുടെ വിവാഹത്തിന് ശേഷമോ വിദ്യാപുരോഗതി, ഉദ്യോഗത്തിൽ നേട്ടം തുടങ്ങിയവ ഉണ്ടാകും.
 
മുകളിൽ പറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളിൽ ജനിച്ചവർ ദശാനാഥന്മാരെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ അനുഷ്ഠിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകും. കുടുംബപരദേവതാ ക്ഷേത്രത്തിൽ രാഹുര്‍ പ്രീതി നടത്തിവരികയും ചെയ്താൽ രാഹുറിൻ്റെ ദശാകാലത്ത് നിൽക്കുന്ന നക്ഷത്രങ്ങള്‍ക്ക് ഏറ്റവും അധികം ഭാഗ്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. 
 
ചന്ദ്രദശാകാലത്ത് നിൽക്കുന്നവരാകട്ടെ ചന്ദ്രപ്രീതി നടത്തുക. കൂടാതെ ഇവര്‍ മഹാലക്ഷ്മി ക്ഷേത്രത്തിൽ ഭാഗ്യസൂക്താര്‍ച്ചന, താമരമൊട്ടുമാല തുടങ്ങിയവ വഴിപാട് കഴിക്കുന്നതും മഹാലക്ഷ്മി സ്തോത്രം ജപിക്കുന്നതും ഉത്തമമാണ്. നിങ്ങള്‍ നവഗ്രഹങ്ങലെ പ്രീതിപ്പെടുത്തുകയും, മഹാവിഷ്ണുവിനെ ഉപാസിക്കുകയും ചെയ്താൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍