വർഷങ്ങൾക്ക് ശേഷം ടെന്നിസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിർസ വിജയകുതിപ്പ് തുടരുന്നു. ഓസ്ട്രിയയിൽ നടക്കുന്ന വനിതാ പ്രഫഷണൽ ടെന്നിസ് ടൂർണമെന്റായ ഹോബാർട്ട് ഇന്റർനാഷണലിലാണ് സാനിയ സഖ്യം ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. മടങ്ങിവരവിൽ വനിതാ ഡബിള്‍സില്‍ സാനിയയും ഉക്രൈയിനിന്റെ നാഡിയ കിച്ചനോക്കും ചേര്‍ന്ന സഖ്യം സ്ലൊവേനിയന്‍ ചെക്ക് ജോഡിയായ തമാറ സിദാന്‍സെക്ക്, മരിയെ ബൗസ്‌ക്കോവ സഖ്യത്തെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്. സ്കോർ (7-6, 6-2).