മാന്യതക്കുള്ള സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലൻഡിന്

അഭിറാം മനോഹർ

ബുധന്‍, 4 ഡിസം‌ബര്‍ 2019 (13:23 IST)
ക്രിക്കറ്റിൽ കളിക്കളത്തിനകത്തെ മാന്യതക്ക് നൽകുന്ന സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന് സമ്മാനിച്ചു. ടീമിനോടും അമ്പയർമാരോടും എതിർടീമിനോടും മാന്യമായി പെരുമാറി ക്രിക്കറ്റിന്റെ പാരമ്പര്യമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കളിക്കാരനോ  ടീമിനോ ആണ് ഈ അവാർഡ് നൽകുന്നത്.
 
ബിബിസി ടെലികാസ്റ്ററായിരുന്ന ക്രിസ്ത്യൻ മാർട്ടിൻ ജെൻകിസിന്റെ ഓർമക്കായി 2013 മുതലാണ് അവാർഡ് നൽകി തുടങ്ങിയത്. 2019ലെ ലോകകപ്പിൽ ഫൈനലിന് ശേഷം ന്യൂസിലൻഡ് ടീം കാഴ്ചവെച്ച സ്പോർട്ടിങ് പെരുമാറ്റമാണ് ന്യൂസിലൻഡിനെ അവാർഡിനർഹരാക്കിയത്.
 
2019 ലോകകപ്പ് ഫൈനലിൽ ഒരേസ്കോർ നേടുകയും പിന്നീട് സൂപ്പർ ഓവറിൽ ഒരേ പോലെ മികച്ചുനിൽക്കുകയും ചെയ്തിട്ടും ന്യൂസിലൻഡിന് കിരീടം നഷ്ടപ്പെട്ടിരുന്നു.ഏറ്റവും കൂടുതൽ ബൗണ്ടറികൾ കണക്കാക്കിയാണ് മത്സരത്തിൽ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായത്. 
 
ലോകകപ്പ് ഫൈനൽ വിജയികളെ കണ്ടെത്തിയ സമയത്ത് ന്യൂസിലൻഡ് ടീം കാണിച്ച സ്പോർട്സ്മാൻ സ്പിരിറ്റ് അങേയറ്റം അഭിനന്ദനം അർഹിക്കുന്നതാണെന്നും ഈ അവാർഡിന് ഏറ്റവും യോജിക്കുന്ന ടീമാണ് ന്യൂസിലൻഡെന്നും എം സി സി പ്രസിഡന്റ് കുമാർ സംഗക്കാര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍