ഹനാൻ എന്ന പെൺകുട്ടി നേരിട്ട സൈബർ അക്രമണങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും കെട്ടടങ്ങി തുടങ്ങിയതേയുള്ളു. ഇത്തരം സൈബർ ആക്രമണങ്ങൾ സോഷ്യൽ മീഡിയകളിൽ പതിവാണ്. നടിമാർക്ക് നേരെ നിരവധി തവണ ഇത്തരം സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്.
താനും ഇത്തരത്തിൽ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് ബാലതാരം മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണിയിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച മീനാക്ഷി മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. തന്റെ പേരില്‍ ഫേക്ക് അകൗണ്ട് ഉണ്ടാക്കി തന്നെ അവഹേളിക്കുന്നുവെന്നാണ് മീനാക്ഷിയുടെ പരാതി.
ആ ഫേസ്ബുക് പേജില്‍ വന്നുനിറയുന്നത് അശ്ലീല കമന്റുകളുമാണ്. മീനാക്ഷി-മീനു’ എന്നു പേരിലുള്ള പേജില്‍ നിറയെ മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ ചിത്രങ്ങളാണ്. അതിനു ചുവട്ടില്‍ വന്നുനിറയുന്ന കമന്റുകള്‍ വളരെ അശ്ലീലമാണ് .
മീനാക്ഷിക്ക് മാത്രമല്ല, ബേബി അനഘ, ബേബി എസ്തര്‍, ബേബി നയന്‍താര തുടങ്ങി സിനിമയില്‍ പ്രശസ്തരായ ഒട്ടുമിക്ക ബാലതാരങ്ങളുടെയും പേരുകളില്‍ ഇത്തരം വ്യാജ പ്രൊഫൈലുകള്‍ നിരവധിയാണ്.