താരസംഘടനയിലെ അഭിപ്രായ വ്യത്യാസവും അമ്മയിൽ നിന്നുള്ള നടിമാരുടെ കൂട്ടരാജിയുമാണ് കേരളക്കര ഒട്ടാകെ ചർച്ചചെയ്യുന്നത്. രാഷ്‌ട്രീയക്കാർ ഉൾപ്പെടെയുള്ളവ്ർ ഈ വിഷയത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ സംവിധായകൻ എംഎ നിഷാദും ഇതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.
സംവിധായകൻ വിരൽ ചൂണ്ടുന്നത് പൃഥിയിലേക്കാണ്. 'നിലപാടുകളും തീരുമാനത്തെക്കുറിച്ചും കൃത്യമായി തുറന്നുപറയേണ്ട സമയത്ത് മിണ്ടാതെ ഒളിച്ചോടുന്ന രീതിയല്ല ഹീറോയിസം, ആണ്‍കുട്ടിക്ക് ചേരുന്ന നടപടിയല്ല ഇതെന്ന് എംഎ നിഷാദ് പറയുന്നു. മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് നിഷാദ് ഇക്കര്യം വ്യക്തമാക്കിയത്.
മലയാള സിനിമയില്‍ നിന്നും തിലകന് വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുകയോ വിഷയത്തില്‍ പ്രതികരിക്കുകയോ ചെയ്യാത്തവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തെ ആയുധമാക്കുന്നു. താന്‍ സംവിധാനം ചെയ്ത അഞ്ച് സിനിമകളിലും അദ്ദേഹത്തിന് വേഷം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ദിലീപാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നും, അദ്ദേഹത്തിലൂടെയാണ് സിനിമ നീങ്ങുന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. അത്തരം അമാനുഷിക രീതികളൊന്നും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന് മുമ്പും സിനിമയുണ്ടായിരുന്നു. ശേഷവും സിനിമയുണ്ടാവുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.