‘പെങ്ങളൂട്ടി രമ്യയ്‌ക്കൊപ്പം ഞാനും കുടുംബവും’; വിജയരാഘവനെ ട്രോളി കുഞ്ഞാലിക്കുട്ടി

Webdunia
വെള്ളി, 24 മെയ് 2019 (18:42 IST)
ആലത്തൂരില്‍ അത്ഭുത വിജയം സ്വന്തമാക്കിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ചും എൽഡിഎഫ് കൺവീനർ എ വിജയരാഘവനെ ട്രോളിയും പികെ കുഞ്ഞാലിക്കുട്ടി.

വമ്പന്‍ ജയം നേടിയ രമ്യയ്‌ക്കൊപ്പം താനും കുടുംബവും നിൽക്കുന്ന ചിത്രവും ഒരു കുറിപ്പും ഫേസ്‌ബുക്കില്‍ പങ്കുവച്ചാണ് കുഞ്ഞാലിക്കുട്ടി അഭിനന്ദനം അറിയിച്ചത്.

‘കേരളത്തിന്റെ അഭിമാനം, ആലത്തൂരിന്റെ പാർലമെന്റ് പ്രതിനിധി. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങൾ രമ്യാ ഹരിദാസ്.’ – ഈ കുറിപ്പിനൊപ്പമാണ് കുഞ്ഞാലിക്കുട്ടി രമ്യയോടൊപ്പമുള്ള ചിത്രം പങ്കവച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് എ വിജയരാഘവന്‍ മ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേർത്തുള്ള വിവാദ പ്രസ്‌താവന നടത്തിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിക്കാന്‍ രമ്യ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെടാണ് എൽഡിഎഫ് കൺവീനറില്‍ നിന്നും വിവാദ പരാമര്‍ശം ഉണ്ടായത്.

‘ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെ’ന്നുമായിരുന്നു വിജയരാഘവന്റെ പ്രസംഗം. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article