ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയിട്ടില്ല. പ്രസ്താവന വളച്ചൊടിച്ചത് മാധ്യമങ്ങളാണ്. കോൺഗ്രസും ലീഗും തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നാണ് ഉദ്ദേശിച്ചത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും എ വിജയരാഘവൻ വിശദീകരിച്ചു.
ആരെ കുറിച്ചും മോശമായി സംസാരിക്കുന്ന സ്വഭാവം സിപിഎമ്മിനില്ല, ഇടത് മുന്നണിക്കും ഇല്ല. സ്ത്രീകൾ പൊതു രംഗത്ത് വരണം എന്ന അഭിപ്രായം ഉള്ളയാളാണ് താനെന്നും എ വിജയരാഘവൻ പറഞ്ഞു. പ്രത്യേക വനിതയെ ഉദ്ദേശിച്ച് മോശം പരാമര്‍ശം നടത്തില്ല. വീട്ടിൽ ഭാര്യയും പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്. ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതു കൊണ്ടുതന്നെ അധിക്ഷേപിക്കപ്പെട്ടെന്ന് രമ്യ ഹരിദാസ് കരുതേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.