ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ ലൈംഗീകച്ചുവയുള്ള പരാമര്‍ശവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. രമ്യാ ഹരിദാസിനെ ആലത്തൂരിലെ പെണ്‍കുട്ടിയെന്ന് പരോക്ഷമായി സൂചിപ്പിച്ച ശേഷം ആ കുട്ടി കുഞ്ഞാലിക്കുട്ടിയെ കണ്ടെന്നും അതിന് ശേഷം എന്ത് സംഭവിച്ചെന്ന് തനിക്ക് പറയാന്‍ വയ്യെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
നോമിനേഷന്‍ കൊടുക്കാന്‍ പോയ നമ്മടെ ഇവിടുത്തെ സ്ഥാനാര്‍ത്ഥി, ഇവടത്തെ സ്ഥാനാര്‍ത്ഥി, എവിടെയാ നമ്മുടെ ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി. അവര്‍ ആദ്യം വന്നിട്ട് ആരെ കണ്ടു. പാണക്കാട്ടെ തങ്ങളെ കണ്ടു. പിന്നെ പോയിട്ട് ആരെ കണ്ടു? കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താന്ന് ഇപ്പോള്‍ എനിക്ക് പറയാന്‍ വയ്യ. അവിടെ പോയിട്ടുണ്ട്.