ഫോട്ടോയില്‍ പോലും സ്ത്രീകള്‍ ധരിക്കുന്ന ബ്രായുടെ വള്ളിയോ ഷോട്സിന്റെ അരികോ കണ്ടാല്‍ പോലും പലരും അതൊരു ആഘോഷമായി എടുക്കുന്നു; ജോമോള്‍ ജോസഫ് എഴുതുന്നു

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2019 (16:32 IST)
സ്വയംഭോഗം ചെയ്യുന്നത് മാഹാപാപവും അത് പറയുന്നത് പോലും കുറ്റമാണെന്ന കരുതുന്നവര്‍ക്കിടയിലാണ് തന്റെ സ്വയംഭോഗ അനുഭവത്തെ കുറിച്ച് ശ്രീലക്ഷ്മി എന്ന യുവതി ഫേസ്ബുക്ക് പോസിറ്റിട്ടത്. ഇതിനെതിരെ ട്രോളുകളും പ്രതിഷേധങ്ങളും സോഷ്യല്‍ മീഡിയിയില്‍ ഉയര്‍ന്നു. 
 
ഈ പശ്ചാത്തലത്തില്‍ സ്വയംഭോഗം ഒരുപാപമായി കാണുന്ന കേരളമനസ്സിലേക്ക് കണ്ണോടിക്കുകയാണ് ജോമോള്‍ ജോസഫ് എന്ന യുവതി. നേരത്തെ ഞരമ്പ് രോഗികള്‍ക്കെതിരെയുള്ള ജോമോളുടെ പോസ്റ്റ് ചര്‍ച്ചാവിഷയമായിരുന്നു. പോസ്റ്റിന്റെ പൂർണരൂപം:
 
സ്വയംഭോഗം ഒരു പാപമായി പണ്ടുമുതല്‍ നമ്മുടെ ചിന്തകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. എന്നാല്‍ സ്വയംഭോഗം ചെയ്യാത്ത പുരുഷന്മാര്‍ എത്രപേര് കാണും എന്ന് ചോദിച്ചാല്‍ വളരെ വിരളമായിരിക്കും സ്വയംഭോഗം ചെയ്യാത്തവര്‍. എന്നാല്‍ സ്ത്രീകളില്‍ സ്വയംഭോഗം ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതിന് കാരണമായി എനിക്ക് തോന്നുന്നത്, സ്ത്രീകള്‍ക്ക് മാനസീകമായി അടുപ്പമുള്ളവരില്‍ നിന്നുമാണ് ലൈംഗിക ഉത്തേജനം ലഭിക്കുന്നത് എന്നതാണ്. എന്നാല്‍ പുരുഷന് ചിന്തകളോ, ചിത്രങ്ങളോ, ചില കാഴ്ചകളോ, ഒക്കെ ലൈംഗിക ഉത്തേജനം നല്‍കുന്നു.
 
ഇവിടെയാണ് സ്ത്രീപുരുഷ ലൈംഗികതകള്‍ തമ്മിലുള്ള സാരമായ വ്യത്യാസം മനസ്സിലാക്കേണ്ടത്. ഈ വ്യത്യാസം പ്രകടമാണ് താനും. സ്ത്രീ പുരുഷ ശരീരങ്ങള്‍ തമ്മിലുള്ള അന്തരം പോലെ തന്നെയാണ് സ്ത്രീ പുരുഷ ലൈംഗികതയും. സ്വന്തം ശരീരത്തില്‍ സംഭവിക്കുന്നതുപോലെ തന്നെയാണ് സ്ത്രീശരീരത്തിലും ലൈംഗിക ഉത്തേജനമെന്ന ചിന്തയില്‍ സ്ത്രീയെ സമീപിക്കുന്ന പുരുഷന്‍, ലൈംഗികതയില്‍ ഒരു തികഞ്ഞ പരാജയമാകും.
 
ചില കൂട്ടുകാരികള്‍ പറഞ്ഞിട്ടുണ്ട്, അലക്കി ഉണക്കാനായി ഇട്ട അവരുടെ അടിവസ്ത്രങ്ങള്‍ കാണാതാകുന്നത് സംബന്ധിച്ച്. ഫോട്ടോയില്‍ പോലും, സ്ത്രീകള്‍ ധരിക്കുന്ന ബ്രായുടെ വള്ളിയോ, ഷോട്സിന്റെ അരികോ കണ്ടാല്‍ പോലും പലരും അതൊരു ആഘോഷമായി എടുക്കാറുണ്ട്. സ്ത്രീകള്‍ ഷഡ്ഡിയും ബ്രായും കുട്ടിയുടുപ്പിനടിയിലും ഷോട്ട് സ്‌കേര്‍ട്ടിനടിയിലും ഷോട്സ് ധരിക്കുന്നവരാണ്.
 
കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ അപ്സ്‌കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമെന്ന് കോടതി വിധിയും നിയമനിര്‍മ്മാണവും വന്നത്. സ്ത്രീകളുടെ സ്‌കര്‍ട്ടിനടിയിലേക്ക് ഹിഡണ്‍ ക്യാമറ സൂംചെയ്ത് പൊതു സ്ഥലങ്ങളില്‍ വെച്ച് വീഡിയോ എടുക്കുന്നതിനെ ആണ് അപ്സ്‌കര്‍ട്ടിങ് എന്ന് പറയുന്നത്. ഇതിനെതിരായി പോരാടിയത് ജീന മാര്‍ട്ടിന്‍ എന്ന യുവതിയാണ്. കേരളത്തില്‍ മാത്രമല്ല, ലോകത്തെവിടെയായാലും സ്ത്രീയുടെ അടിവസ്ത്രത്തിലേക്ക് പോകുന്ന കണ്ണുകളും, പായുന്ന ചിന്തകളും വികലമായ പുരുഷ ലൈംഗിക ചിന്തകളുടെ പ്രകടനം മാത്രമാണ്.
 
ഇത്തരം വികലമായ ലൈംഗിക ചിന്തകള്‍ക്ക് പരിഹാരം ലൈംഗികവിദ്യാഭ്യാസം എന്നതു മാത്രമാണ്. ചെറു പ്രായം മുതല്‍ തന്നെ വീടുകളില്‍ നിന്നും, പിന്നീട് സ്‌കൂളുകളിലും, കോളജുകളിലും ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക എന്നത് തന്നെയാണ് ഏതൊരു സമുഹത്തിനും ആരോഗ്യകരമായ ലൈംഗികതക്ക് നല്ലത്. അതിന് നമ്മുടെ സ്‌കൂള്‍ സിലബസുകളില്‍ ഇന്നും ചെമ്പരത്തിപ്പൂവിന്റെ നെടുകേയുള്ള ഛേദത്തില്‍ തന്നെയല്ലേ ലൈംഗിക അവയവ പഠനം തുടങ്ങന്നതും അവസാനിക്കുന്നതും
 
എന്‍ബി – കഴിഞ്ഞ ദിവസത്തെ എന്റെ ചിത്രത്തില്‍, ഫ്രോക്കിനടിയിലിട്ട ഷോര്‍ട്സിനുമടിയിലെ നീല ഷഡ്ഡി കണ്ടുപിടിച്ച മഹാന്മാര്‍ക്ക് നല്ല നമസ്‌കാരം.

അനുബന്ധ വാര്‍ത്തകള്‍

Next Article