ആ സ്ത്രീ ആവശ്യപ്പെട്ടിട്ടാണ് ഡബ്ല്യുസിസിക്ക് പിന്തുണ നൽകിയതെന്ന് പൃഥ്വിരാജ്, എല്ലാവരും നൈസായിട്ട് തടിയൂരുകയാണോയെന്ന് സോഷ്യൽ മീഡിയ

ശനി, 16 ഫെബ്രുവരി 2019 (09:16 IST)
സിനിമാ മേഖലയിൽ സ്ത്രീ പുരുഷ സമത്വം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്ന കൂട്ടായ്മയാണ് ഡബ്ല്യൂ സി സി. സർക്കാരിന്റേയും സിനിമയിലെ തന്നെ പല പ്രമുഖരുടേയും പിന്തുണ തുടക്കക്കാലത്ത് ഇവർക്കുണ്ടായിരുന്നു. എന്നാൽ, താരസംഘടനയായ അമ്മയെ പരസ്യമായി ഇക്കൂട്ടർ കടന്നാക്രമിക്കാൻ തുടങ്ങിയതോടെ പലരും തങ്ങൾ നൽകിയ പിന്തുണ പിൻ‌വലിച്ചിരുന്നു. 
 
പിന്തുണ നൽകിയവരുടെ കൂട്ടത്തിൽ നടൻ പൃഥ്വിരാജുമുണ്ട്. തുടക്കം മുതൽ സ്ത്രീ പുരുഷ സമത്വത്തിനു വൻ പിന്തുണ പ്രഖ്യാപിച്ച നടനാണ് പൃഥ്വിരാജ്. എന്നാൽ ഇപ്പോഴിതാ, താന്‍ ഡബ്ല്യുസിസിക്ക് പിന്തുണ അറിയിച്ച്‌ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നില്‍ സംവിധായിക അഞ്ജലി മേനോന്‍ ആണെന്ന് പൃഥ്വിരാജ് തുറന്നു പറഞ്ഞിരിക്കുകയാണ്. 
 
വനിതാ സംഘടനയുടെ രൂപീകരണ സമയത്തായിരുന്നു വുമണ്‍ ഇന്‍ കലക്ടീവിന് ആശംസയറിയിച്ച്‌ പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. ‘സംവിധായിക അഞ്ജലി മേനോന്‍ വിളിച്ച്‌ ആശംസകള്‍ അറിയിച്ച്‌ ഫെയ്‌സ്ബുക്കില്‍ കുറിപ്പിടാമോ എന്നു ചോദിച്ചതിനാൽ ഞാന്‍ അങ്ങനെ ചെയ്തു.’ എന്നാണ് പൃഥ്വി പറയുന്നത്. 
 
അമ്മ സംഘടനയില്‍ സത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്രമോ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും കാരണം കഴിഞ്ഞ നാല് ജനറല്‍ ബോഡികളില്‍ തിരക്ക് മൂലം തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും നടന്‍ വ്യക്തമാക്കി.
 
അതേസമയം, നിലപാടുകളുടെ പുരുഷനായിട്ടായിരുന്നു ന്യുജൻ തലമുറ താരത്തെ കണ്ടിരുന്നത്. ഇപ്പോൾ ശബരിമല വിഷയത്തിലെ നിലപാടും താരത്തിനെതിരായിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍