മമ്മൂട്ടിയെ മത്സരിപ്പിക്കാതെ അവർക്ക് ഉറക്കമില്ല, മെഗാസ്റ്റാർ രണ്ടും കൽപ്പിച്ച് ഇറങ്ങുമോ?

വെള്ളി, 15 ഫെബ്രുവരി 2019 (15:42 IST)
തെരഞ്ഞെടുപ്പുകൾ വരുമ്പോൾ മമ്മൂട്ടിയെ എൽ ഡി എഫ് അനുകൂലികളും മോഹൻലാലിനെ ബിജെപിക്കാരും ദത്തെടുക്കാറുണ്ട്. ഇത്തവണ, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ മമ്മൂട്ടി ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. 
 
തിരുവനന്തപുരം ലോക്‌സഭാസീറ്റ് സി.പി.ഐയ്ക്ക് അവകാശപ്പെട്ടതായതിനാല്‍ ഇടതുസ്വതന്ത്രനായി മമ്മൂട്ടിയെ അവതരിപ്പിക്കാനാണ് നീക്കമെന്നാണ് പാപ്പരാസികൾ പടച്ചുവിടുന്നത്. മമ്മൂട്ടിക്കുള്ള ജനപിന്തുണയും കൈരളി ചാനലിന്റെ ചെയര്‍മാന്‍ എന്നനിലയില്‍ വര്‍ഷങ്ങളായി തലസ്ഥാനത്തെ നിറസാന്നിധ്യവുമാണ് മമ്മൂട്ടിയെ തലസ്ഥാനത്തു മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് അനുകൂലികൾ ശ്രമിക്കുന്നത്. 
 
ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനത്തിന് മമ്മൂട്ടിയെ ക്ഷണിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും സൂചനയുണ്ട്. വന്‍ജനപങ്കാളിത്തമുണ്ടായ പരിപാടിയില്‍ ഒരു മണിക്കൂറോളം മമ്മൂട്ടി ഉണ്ടായിരുന്നു. പ്രതിഫലം വാങ്ങാതെയാണ് ഈ പരിപാടിയില്‍ താരം പങ്കെടുത്തതും.  
 
എന്നാല്‍ മമ്മൂട്ടി ഇതുവരെ സമ്മതമറിയിച്ചിട്ടില്ല. സമ്മതമറിയിച്ചിട്ടില്ലെന്ന് മാത്രമല്ല, അടുത്തിടെ ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ താൻ ഒരു സിനിമാക്കാരൻ മാത്രമാണെന്നും രാഷ്ട്രീയം ഉണ്ടെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിലേക്കില്ലെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. മലയാളത്തിൽ താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെന്നാണ് പറയുന്നതെന്നും അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ഈ ഒരു അവസരത്തിൽ എന്താലും മമ്മൂട്ടി രാഷ്ട്രീയ പ്രവേശനം നടത്തുകയില്ലെന്ന് തന്നെയാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍