ഈ പേര് ഇനി വേണ്ട; പേരിൽനിന്നും 'ഗാന്ധി' നിക്കംചെയ്യാൻ ഒരുങ്ങി രാഹുൽ ഗാന്ധി

Webdunia
ബുധന്‍, 31 ജൂലൈ 2019 (16:07 IST)
പ്രശസ്തരായ ആളുകളുടെ പേരുള്ള സധാരണക്കാർ ജീവിതത്തിൽ പലതരം പ്രശ്നങ്ങൾ നേരിടേണ്ടിവരും. രാഹുൽ ഗാന്ധി എന്ന പേര് കാരണം സമൂഹത്തിൽനിന്നും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലാണ് മധ്യപ്രദേശിലെ ഇൻഡോറിൽ ചെറുകിട വസ്ത്ര വ്യാപാരിയായ 21കാരൻ രാഹുൽ ഗാന്ധി. പ്രശ്നങ്ങൾ കാരണം പേരിൽനിന്നും ഗാന്ധി നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.  
 
രാഹുൽ ഗാന്ധി എന്നാണ് തന്റെ പേര് എന്ന് പറയുമ്പോൾ അളുകൾ ഇത് വിശ്വസിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് രാഹുൽ നേരിടുന്ന പ്രധാന പ്രശ്നം. 'സിം കാർഡ് എടുക്കാനോ മറ്റു ആവശ്യങ്ങൾക്കോ ആധാർ കാർഡിന്റെ കോ[പ്പിയുമായി ചെല്ലുമ്പോൾ ആളുകൾ എന്നെ തട്ടിപ്പുകാരാനായാണ് കാണുന്നത്' എന്ന് രാഹുൽ പറയുന്നു.
 
നേരിട്ട് പരിചയമില്ലാത്ത ആളുകൾ ഫോണിൽ സംസാരിക്കുമ്പോൾ പേര് കേട്ട് ആളുകൾ ഫോൺ കട്ട് ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ട് എന്നും രാഹുൽ പറഞ്ഞു. അലക്കുകാരനായിരുന്ന യുവാവിന്റെ പിതാവാണ് ഇയാൾക്ക് രാഹുൽ ഗാന്ധി എന്ന് പേരിട്ടത്. ഇതാണ് ഇപ്പോൾ വലിയ പൊല്ലാപ്പായി മാറിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article