രണ്ട് കിലോമീറ്റർ നീളമുള്ള ഗുഡ്സ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ, പരീക്ഷണ ഓട്ടം വിജയം, വീഡിയോ !

Webdunia
ബുധന്‍, 15 ഏപ്രില്‍ 2020 (11:07 IST)
രണ്ട് കിലോമീറ്റർ നീളമുള്ള ഗുഡ്സ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേയുടെ പുതീയ പരീക്ഷണം. മൂന്ന് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിണക്കി, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് രണ്ട് കിലോമീറ്റർ നീളമുള്ള ഗുഡ്സ് ട്രെയിനിനെ ഒരുക്കിയത്. ഛത്തിസ്ഗഡിലെ ബിലായിൽനിന്നും 235 കിലോമീറ്ററോളം സഞ്ചരിച്ചായിരുന്നു പരീക്ഷണ ഓട്ടം. 177 വാഗണുകളാണ് ഈ ട്രെയിനിൽ ഉള്ളത്. 
 
സാധാരണ ഗുഡ്സ് ട്രെയിനുകൾ 7 മണിക്കൂറുകൾകൊണ്ടാണ് ഈ ദൂരം താണ്ടാറുള്ളത് എന്നാൽ. 6 മണിക്കൂറുകൾകൊണ്ടാണ് ട്രെയിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. ഡിസ്ട്രിബ്യൂട്ടഡ് പാവർ കൺട്രോൾ സിസ്റ്റമാണ് ഈ ഗുഡ്സ് ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഡീസൽ ലോക്കോ എഞ്ചിനാണ് ഇത്രയധികം ബോഗികളെ നിയന്ത്രിക്കുന്നത്. ലോകോ പൈലറ്റ്, അസിസ്റ്റന്റ് ലോകോ പൈലറ്റ്, ഡ്രൈവർ ക്രൂ എന്നീ ഒരു സെറ്റ് ജീവക്കാർ മാത്രം മതിയാകും ഈ ട്രെയിനിനെ നിയന്ത്രിയ്ക്കാൻ. 

അനുബന്ധ വാര്‍ത്തകള്‍

Next Article