24 മണിക്കൂറിനിടെ മരിച്ചത് 38 പേർ; മരണസംഖ്യ 377, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,439

ബുധന്‍, 15 ഏപ്രില്‍ 2020 (09:51 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38 പേർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. ഇതോടെ കൊവിഡ് മരണസംഖ്യ 377 ആയി. കഴിഞ്ഞ ദിവസം മാത്രം 1,076 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്, രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,439 ആയി ഉയർന്നു.
 
9,756 പെരാണ് നിലവിൽ രോഗബാധയെ തുടർന്ന് ചികിത്സയിലുള്ളത്. 1,306 പേർ രോഗമുക്തി നേടി. 2,687 പേർക്കാണ് മഹാരാഷ്ട്രയിൽമാത്രം രോഗബാധ സ്ഥിരീകരിച്ചിരികുന്നത്. 178 പേർ വൈറസ് ബാധയെ തുടർന്ന് മഹാരാഷ്ട്രയിൽ മരിച്ചു. ഡൽഹിയിൽ 1,561 പേർക്കും, തമിഴ്നാട്ടിൽ 1,204 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലാകെ 387പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് ഇതിൽ 211 പേരും രോഗമുക്തി നേടി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍