സ്പെഷ്യൽ ട്രെയിനുകൾ ഇല്ല, മെയ് മൂന്ന് വരെ ഒരു ട്രെയിനും സർവീസ് നടത്തില്ല, പ്രചരിക്കുന്നത് തെറ്റായ വിവരമെന്ന് റെയിൽവേ

ബുധന്‍, 15 ഏപ്രില്‍ 2020 (08:56 IST)
ഡൽഹി: ലോക്‌‌ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ പശ്ചാത്തലത്തിൽ അതുവെ രാജ്യത്തെ ഒരു ട്രെയിനും സർവീസ് നടത്തില്ല എന്നും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ പദ്ധതിയില്ല എന്നും റെയിൽവേ. രാജ്യത്ത് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും എന്നുള്ള പ്രചരണം ശക്തമായതോടെയാണ് വിശദീകരണവുമായി റെയിൽവേ രംഗത്തെത്തിയത്. 
 
അതിഥി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങാൻ സ്പെഷ്യാൽ ട്രെയിനുകൾ സർവീസുകൾ നടത്തും എന്ന തരത്തിലാണ് വ്യാജ പ്രചരണങ്ങൾ. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം  മുംബൈയിലെ ബാന്ദ്രയിൽ ആയിരക്കണക്കിന് തൊഴിലാളികൾ ലോക്‌ഡൗൺ ലംഘിച്ച് സംഘടിച്ചിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരത്തിൽ പ്രചരണങ്ങൾ ഉണ്ടാകുന്നുണ്ട്. നേരത്തെ കേരലത്തിൽ പായിപ്പാടും സമാനമായ രീതിയിൽ അതിഥി തൊഴിലാളികൾ സംഘടിച്ചിരുന്നു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍