കൊവിഡ് 19: മരണം ഒന്നേകാൽ ലക്ഷം കടന്നു, അതീവ ഗുരുതരാവസ്ഥയിൽ 51,000 പേർ

ബുധന്‍, 15 ഏപ്രില്‍ 2020 (07:37 IST)
കൊവിഡ് വൈറസ് ബാധയെ തുടർന്നുള്ള മരണ സംഖ്യ ഉയരുകയാണ്. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പൊൾ 1,26,604 പേരാണ് വൈറസ് ബാധയെ തുടർന്ന് ലോകത്താകമാനം മരണപ്പെട്ടത്. രോഗ ബാധിതരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്. 19,98,111 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ തന്നെ 51,608 പേരുടെ നില അതീവ ഗുരുതരമാണ്. 
 
കഴിഞ്ഞ 24 മണികൂറിൽ അമേരിക്കയിൽ മാത്രം 2400 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരണം 26,047 ആയി. 6,13,886 പേർക്കാണ് അമേരിക്കയിൽ മാത്രം രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇറ്റലിയിൽ മരണം 21,067 ആയി. സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,255 ആയി വർധിച്ചു. ഫ്രാൻസിൽ 15,729 പേരും, ബ്രിട്ടണിൽ 12,107 പേരും കൊവിഡ് ബാാധയെ തുടർന്ന് മരിച്ചു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍