ഇരതേടിയെത്തി ട്രാൻസ്‌ഫോർമറിൽ കയറി, പുള്ളിപ്പുലിയ്ക്കും കുരങ്ങിനും ഷോക്കേറ്റ് ദാരുണാന്ത്യം

ചൊവ്വ, 14 ഏപ്രില്‍ 2020 (17:24 IST)
മുംബൈ: ഭക്ഷനം തേടിയെത്തിയ കുരങ്ങിനും ഇരപിടിയ്ക്കാനെത്തിയ പുള്ളിപ്പുലിയ്ക്കും ഷോക്കേറ്റ് ദാരണാന്ത്യം. നവി മുംബൈയ്ക്കടുത്ത് രത്നഗിരിയിലാണ് സംഭവം ഉണ്ടായത്. ഭക്ഷണം തേടിയെത്തിയ കുരങ്ങിനെ ഇരയാക്കാൻ പിന്നാലെ പുള്ളിപ്പുലിയും എത്തുകയായിരുന്നു. 
 
പുള്ളിപ്പുലിയിൽനിന്നും രക്ഷനേടാനാണ് കുരങ്ങ് ട്രാൻസ്ഫോർമറിലേയ്ക്ക് കയറിയത്. പിന്തുടന്ന് പുള്ളിപ്പുലിയും ട്രാൻസ്ഫോർമറിലേയ്ക്ക് കയറിയതോടെ രണ്ട് ജീവികൾക്കും ഹോക്കേറ്റ് ജീവൻ നഷ്ടമാവുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍