പ്രതിമാസം 25 ലക്ഷത്തോളം പുതിയ ഉപയോക്താക്കളെ ടെലികോം കമ്പനികൾക്ക് ലഭിയ്ക്കാറുണ്ട്. എന്നാൽ മാർച്ച് മാസത്തിൽ 5 ലക്ഷം പുതിയ ഉപയോക്താക്കളെ മാത്രമാണ് ടെലികോം കമ്പനികൾക്ക് ലഭിച്ചത്. എന്നിട്ടും മാർച്ച് മാസത്തിൽ മാത്രം വരുമാനത്തിൽ 15 ശതമാനത്തിന്റെ വർധനനവുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ജനുവരി മാർച്ച് പാദത്തിൽ ടെലികോം കമ്പനികൾക്ക് ഉപയോക്താക്കളിൽനിന്നും ലഭിച്ച ശരാശരി വരുമാനം 140-145 രൂപയായി ഉയർന്നിട്ടുണ്ട്. നേരത്തെ ഇത് 120 രൂപയായിരുന്നു.