കോവിഡ് വെല്ലുവിളി തീർക്കുമ്പോഴും, വീടുകൾക്കുള്ളിൽ മലയാളികൾ ഇന്ന് വിഷു ആഘോഷിയ്ക്കുന്നു

ചൊവ്വ, 14 ഏപ്രില്‍ 2020 (12:36 IST)
കോവിഡ് 19 വൈറസ് ബാധ തീർത്ത വലിയ പ്രതിസന്ധികൾക്കിടയിൽ മലയാളികൾ ഇന്ന് വിഷു ആഘോഷിയ്ക്കുകയാണ്. ലോകം അസാധാരന സാഹാചര്യം നേരിടുമ്പോഴാണ് ഇത്തവണ വിഷു. വലിയ ആഘോഷങ്ങൾ ഒന്നു തന്നെ ഇല്ലാതെയാണ് മലയാളി വിഷുവിനെ വരവേൽക്കുന്നത്. കൃത്യമായ സാമൂഹിക അകലം പലിച്ചുകൊണ്ട് കോവിഡ് 19 വൈറസ് ബധയെ പ്രതിരോധിയ്ക്കാനുള്ള പരിശ്രമത്തിലാണ് എല്ലാവരും 
 
ലോക്ഡൗൺ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ വിഷു ഉൾപ്പടെയുള്ള ആഘോഷങ്ങളെ കുറിച്ച് പരാമർശിച്ചിരുന്നു. കേരളം വിഷു ആഘോഷിക്കുമ്പോൾ, സമാനമായി തമിഴ് പുത്താണ്ട് ആഘോഷിക്കുകയാണ് അയൽ സംസ്ഥാനമായ തമിഴ്നാട്. ഉത്തേരേന്ത്യയിൽ, വൈശാലി ആഘോഷവുണ്ട്. വീടുകൾക്ക് ഉള്ളിൽ ആണെങ്കിൽ പോലും കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് വേണം ആഘോഷങ്ങൾ എന്നായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍