കൊവിഡ് നിരീക്ഷണത്തിലിരുന്ന വൈദികന്‍ വിശ്വാസികള്‍ക്കൊപ്പം കുരിശുമലയാത്ര നടത്തി; കുടിയാന്മല നിവാസികള്‍ കൊവിഡ് ഭീതിയില്‍

സുബിന്‍ ജോഷി

തിങ്കള്‍, 13 ഏപ്രില്‍ 2020 (21:42 IST)
കുടിയാന്മലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വൈദികന്‍ വിശ്വാസികള്‍ക്കൊപ്പം കുരിശ് മലയാത്ര നടത്തി. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടാക്കിയതിനെത്തുടര്‍ന്ന് വൈദികന്‍ ക്വാറന്റൈനിലായിരുന്നു. ക്വാറന്റൈനും ലോക്ക് ഡൗണും ലംഘിച്ചതിന് വൈദികനെതിരെ പൊലീസ് കേസ് എടുത്തു. കഴിഞ്ഞദിവസം ഒരു കൊവിഡ് ബാധിതന്റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ഏറെ വിവാദം സൃഷ്ടിച്ച ആളാണ് ഇദ്ദേഹം.
 
കൊവിഡ് രോഗം സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കത്തിലായിരുന്ന വൈദികന്‍ മാര്‍ച്ച് 29 മുതല്‍ ക്വാറന്റൈനിലായിരുന്നു. യുവാവിന്റെ മാതാപിതാക്കള്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ക്വാറന്റൈനില്‍ കഴിയേണ്ടിയിരുന്ന വൈദികന്‍ വിശ്വാസികളുമായി തീര്‍ത്ഥയാത്രനടത്തിയത്. 
 
നിരീക്ഷണത്തിലായിരിക്കെ 14 ദിവസം പോലും കഴിയാതെ പുറത്തിറങ്ങുകയും ലോക്ക് ഡൗണ്‍ ലംഘിക്കുകയും ചെയ്‌തതിന് രണ്ടുകേസുകള്‍ പൊലീസ് എടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് കുടിയാന്മല നിവാസികള്‍ ഭീതിയിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍