ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നിട്ടി, ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും

ചൊവ്വ, 14 ഏപ്രില്‍ 2020 (10:27 IST)
കൊവിഡ് വ്യാപനം ചെറുക്കുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്‌ഡൗൺ മെയ് മൂന്ന് വരെ നീട്ടി. രജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഒരാഴ്ചത്തേയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 
ഏപ്രിൽ 20 വരെയാണ് കടുത്ത നിയന്ത്രണങ്ങൾ തുടരുക. രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ യാത്ര ചെയ്യാൻൻ സാധിക്കതെ വന്നതോടെ പലർക്കും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പലയിടങ്ങ:ളിലും ഭക്ഷണ ലഭ്യതായിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജനങ്ങൾ നേരിടുന്ന എല്ലാ പ്രയാസങ്ങൾക്കും ക്ഷമ ചോദിയ്ക്കുന്നു. ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ വലിയ രീതിയിൽ രോഗ വ്യാപനം ചെറുക്കാൻ സാധിച്ചു. ലോകത്തിലെ വലിയ രാഷ്ട്രങ്ങൾ പൊലും പ്രതിരോധത്തിൽ പരാജയപ്പെടുമ്പോൾ ഇന്ത്യ പ്രതിരോധത്തിൽ മികച്ചു നിൽക്കുന്നു. ഈ ഘട്ടം വരെ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍