24 മണിക്കൂറിനിടെ 31 മരണം, മരണസംഖ്യ 339, രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു
ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴുള്ള കണക്കുകൾ പ്രകാരം 10,363 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 1211 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 31 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങൾ 339 ആയി.
1035 പേർ രോഗമുകന്തി നേടി. മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് ഇന്നലെ മാത്രം 352 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോട്വെ മഹാരാഷ്ടര്യിൽ മാത്രം രോഗ ബാധിതരുടെ എണ്ണം 2334 ആയി. മുംബൈ നഗരത്തിൽ മാത്രം നൂറിലധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ രോഗ ബാധിതരിൽ പകുതിയിലധികവും മുംബൈ നഗരത്തിൽനിന്നാണ് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്