24 ഇനം സർട്ടിഫിക്കറ്റുകൾ ഇനി മൊബൈൽ ഫോണുകൾ വഴി ലഭിയ്ക്കും, എം കേരളം ആപ്പുമായി കേരള സർക്കാർ

ചൊവ്വ, 14 ഏപ്രില്‍ 2020 (15:46 IST)
തിരുവനന്തപുരം: സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈല്‍ഫോണ്‍ വഴി ലഭ്യമാക്കാന്‍ എം കേരളം എന്ന മൊബൈൽ അപ്പ് സജ്ജീകരിച്ചിരിക്കുകയാണ് സർക്കാർ. ലോക്ക്ഡൗണിന് ശേഷം ഓഫീസുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ സേവനങ്ങൾ ആപ്പ് വഴി ലഭ്യമാക്കുന്നതോടെ സർക്കാരിന് സാധിയ്ക്കും, റവന്യു വകുപ്പിലെ ഉൾപ്പടെ, സംസ്ഥാനത്തെ 17 വകുപ്പുകളിൽനിന്നും 100ലധികം സേവനങ്ങൾ ആപ്പ് വഴി ലഭ്യമായിരിക്കും. 
 
സാക്ഷ്യ പത്രങ്ങൾക്ക് അപ്പിലൂടെ അപേക്ഷ നൽകാം, പണം അടച്ച് ആപ്പ് വഴി ഇത് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിയ്ക്കും. പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും എം കേരളം ആപ്പ് ലഭ്യമാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്ത ശേഷം, ബന്ധപ്പെട്ട വകുപ്പുകളുടെ ടാബുകളിൽ ക്ലിക്ക് ചെയ്ത്, വിവരങ്ങൾ നൽകി ആവശ്യമായ സർട്ടിഫികറ്റുകൾ സ്വന്തമാക്കാം. ഡെബിറ്റ്-ക്രെഡിറ്റ് കാഡുകൾ വഴിയോ, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, ഭാരത് ക്യു ആര്‍ തുടങ്ങിയവ വഴിയോ പണമടയ്ക്കാൻ സാധിയ്ക്കും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍