ലോക്‌ഡൗൺ: സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിയ്ക്കരുത്, നിയന്ത്രണങ്ങൾ തുടരണം എന്ന് കേന്ദ്രം

ബുധന്‍, 15 ഏപ്രില്‍ 2020 (10:16 IST)
കൊവിഡ് പ്രതിരോധത്തിനായി ലോ‌ക്‌ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ ലോക്‌ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കരുത് എന്ന് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര നിർദേശം. കഴിഞ്ഞ 21 ദിവസം സ്വീകരിച്ച മാർഗനിർദേശങ്ങൾ മെയ് മൂന്ന് വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.
 
എല്ലാം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അജയ്‌കുമാർ ബല്ല കത്തയച്ചു. സംസ്ഥാനങ്ങൾ ലോക്‌ഡൗണിൽ സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിയ്ക്കരുത് എന്നും 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് അടിസ്ഥാനപ്പെടുത്തി നൽകിയിരിക്കുന്ന മാർഗനിർദേശങ്ങങ്ങൾ സംസ്ഥാന സർക്കാരുകൾ പാലിക്കണം എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍