പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

സിആര്‍ രവിചന്ദ്രന്‍

ശനി, 11 ജനുവരി 2025 (12:14 IST)
അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ഇതിനോടകം നിരവധി സംഗീത പ്രേമികളും പ്രമുഖരും സംഗീത നാടക അക്കാദമിയിലെത്തിയും പൂങ്കുന്നതെ വീട്ടിലെത്തിയും ഗായകന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് ഗായകനെ അവസാനമായി കാണാന്‍ എത്തിയത്.
 
കഴിഞ്ഞദിവസം രാവിലെ എട്ടരയോടെ അദ്ദേഹത്തിന്റെ മൃതദേഹം അമല മെഡിക്കല്‍ കോളേജില്‍നിന്ന് പൂങ്കുന്നതെ വീട്ടിലെത്തിച്ചിരുന്നു. മമ്മൂട്ടി അടക്കമുള്ള പ്രമുഖ താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അദ്ദേഹത്തെ അവസാനമായി കണ്ടിരുന്നു. മൃതദേഹത്തെ രഞ്ജി പണിക്കര്‍ അടക്കമുള്ള പ്രിയപ്പെട്ടവരും അനുഗമിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍