ശ്വാസം പിടിച്ചുനിർത്തിയാൽ കൊവിഡിന് സാധ്യത: ഐഐടി പഠന റിപ്പോർട്ട്

Webdunia
വ്യാഴം, 14 ജനുവരി 2021 (10:36 IST)
ശ്വാസം പിടിച്ചുവയ്ക്കുന്നത് കൊവിഡ് ബാധിയ്ക്കാനുള്ള സാധ്യത വർധിപ്പിയ്ക്കുമെന്ന് ഐഐടി മദ്രാസിലെ ഗവേഷകരുടെ പഠന റിപ്പോർട്ട്. ശ്വാസം പിടിച്ചു നിർത്തുന്നതിലൂടെ വൈറസ് വാഹകരായ ശ്രവകണങ്ങൾ ശ്വാസ കോശത്തിന്റെ ഉള്ളറകലിലേയ്ക്ക് സഞ്ചരിയ്ക്കും എന്നും ശ്വാസോച്ചാസം കുറയുന്നതോടെ വൈറസിന് പിടിച്ചുനിൽക്കാനുള്ള സാധ്യത ഒരുക്കപ്പെടും എന്നും മദ്രാസ് ഐഐടിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ശാസ്ത്ര ജേർണലായ ഫിസിക്സ് ഓഫ് ഫ്ലൂയിഡിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്വസന ആവർത്തിയുടെ മാതൃക ലബോറട്ടറിയിൽ തയ്യാറാക്കിയാണ് പഠനം നടത്തിയത്. ശ്വാസം പിടിച്ചുനിർത്തുന്നത് കൊവിഡ് ബാധിയ്ക്കുന്നത് മറ്റുള്ളവരെ അപേക്ഷിച്ച് വർധിപ്പിയ്ക്കും എന്ന് പഠനത്തിൽ കണ്ടെത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article