തിമിർത്തുപെയ്ത മഴ ഇത്തവണ ദുരിതങ്ങൾ ബാക്കിയാക്കിയാണ് പോയത്. ദുരിതക്കയത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് കുട്ടനാട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്വാസമായുള്ളത്. ദുരിതക്കയത്തിൽ മുങ്ങിയവർക്ക് കൈത്താങ്ങായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ.
ദുരിത്വാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവർക്ക് ഒരു ആശ്വാസമായി എത്തിയിരിക്കുകയാണ് നടി. ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്ത് കുട്ടനാടിന്റെ കൈയ്യടി വാങ്ങിയാണ് അവര്‍ അവിടം വിട്ടുപോന്നതും. കുട്ടനാടിന്റെ ദുരിതത്തെ കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കേട്ടറിഞ്ഞതിനേക്കാള്‍ ഏത്ര വലിയ ദുരിതമാണ് അവര്‍ അനുഭവിക്കുന്നതെന്ന് ഇന്നാണ് മനസിലായത്. അവരെ സഹായിക്കേണ്ടത് നമ്മുടെയെല്ലാം കടമ കൂടിയാണ്. ഞാന്‍ ചെയ്തത് അതിലൊരു പങ്ക് മാത്രമാണെന്നും മഞ്ജു പറഞ്ഞു.
മലയാള മനോരമയുടെ കൂടെയുണ്ട് നാട് എന്ന ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായിട്ടാണ് മഞ്ജു കുട്ടനാട്ടിലെത്തിയത്. പ്രളയത്തിലമര്‍ന്ന കുട്ടനാടിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു മഞ്ജുവിന്റെ സന്ദര്‍ശനം. സ്ത്രീകൾക്കുള്ള വസ്ത്രങ്ങളും പച്ചക്കറികളും പലവ്യഞ്ജനങ്ങളുമൊക്കെ മഞ്ജു കുട്ടനാട്ടിൽ എത്തിച്ചു.