ചുവന്ന് തുടുത്ത് ചന്ദ്രൻ; നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ദൃശ്യമായി

Webdunia
ശനി, 28 ജൂലൈ 2018 (08:19 IST)
നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി. രാത്രി 11.45 ന് ആരംഭിച്ച ചന്ദ്രഗ്രഹണം പുലർച്ചെ 5 മണി വരെ നീണ്ടു നിന്നു. 1 മണിക്കൂർ 42 മിനിറ്റ് 57 സെക്കന്റ് സമയം പൂർണ ചന്ദ്രഗ്രഹണം നീണ്ടുനിന്നു.
 
നൂറ്റാണ്ടിലെ ഈ വിസ്മയം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ തടിച്ചുകൂടി. കഴിഞ്ഞ ജനുവരിയിലായിരുന്നു  ചന്ദ്രഗ്രഹണം ഉണ്ടായിരുന്നത്. അടുത്ത പൂർണ ചന്ദ്രഗ്രഹണം 2025 സെപ്റ്റംബർ ഏഴിനു നടക്കും. 
 
2000 ജൂലൈ 16നായിരുന്നു ഇതിന് മുൻപ് ഇത്രയും ദൈർഘ്യമേറിയ ഗ്രഹണം അനുഭവപ്പെട്ടത്. ഒരു മണിക്കൂർ 46 മിനിറ്റായിരുന്നു ദൈർഘ്യം. 2011 ജൂൺ 15നുണ്ടായ ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം ഒരു മണിക്കൂർ 40 മിനിറ്റായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article