കടൽ പ്രക്ഷുബ്ധം; അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

Webdunia
ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (11:33 IST)
ഗോൾഡെൻ ഗ്ലോബ് യാത്രക്കിടെ പക്ഷുബ്ധമായ  കടലിൽ അപകടത്തിൽ പെട്ട മലയാളി നവികൻ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി രക്ഷാ പ്രവർത്തകർ കണ്ടെത്തി. കഴിഞ്ഞ ദിവസം പായ്‌വഞ്ചിയിരിക്കുന്ന ഇടത്തെക്കുറിച്ച് ധാരണ ലഭിച്ച രക്ഷ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ നാവികസേനയുടെ പി 81 വിമാനമാണ് പായ്‌വഞ്ചി കണ്ടെത്തിയത്. 
 
രക്ഷാ സംഘത്തോട് റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമിക്ക് ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ട്. ശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് നടുവിന് സരമായ പരിക്ക് പറ്റിയ നിലയിലാണ് അഭിലാഷ് ടോമി ഉള്ളത്. ഓസ്ട്രേലിയൻ പ്രതിർരോധ വകുപ്പും ഇന്ത്യൻ നാവിക സേനയും രണ്ട് കപ്പലുകളിൽ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ മഴയിലും കാറ്റിലും കടൽ പ്രക്ഷുബ്ധമായതിനാൽ കപ്പലുകൾക്ക് പായ്‌വഞ്ചിയുടെ അടുത്തെത്താൻ സാധിക്കുന്നില്ല.
 
നിലവിൽ ആവശ്യമായ മരുന്നും ഭക്ഷനവും അഭിലാഷ് ടോമിക്ക് എത്തിച്ചു നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പായ്‌വഞ്ചിയിൽ താൻ സുരക്ഷിതനാണെന്നും എന്നാൽ നടുവിനു പരിക്കേറ്റതിനാൽ പായ്‌വഞ്ചിയിൽനിന്നും ഇറങ്ങാൻ സാധിക്കില്ലെന്നുമായിരുന്നു അഭിലാഷ് ടോമി അവസാമായി നൽകിയ സന്ദേശം.

അനുബന്ധ വാര്‍ത്തകള്‍

Next Article