ഫ്രാങ്കോ മുളക്കലിനെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിലെത്തിച്ചു

ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (10:43 IST)
കന്യാസ്ത്രീയെ പീഡനത്തിനരയാക്കിയ കേസിൽ ഫ്രാങ്കോ മുളക്കലിനെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിൽ എത്തിച്ചു. കുറവിലങ്ങാട് മഠത്തിൽ വച്ച് തന്നെ  2014 മെയ് അഞ്ചിനും  2016 സെപ്തംബറിനുമിടയിൽ 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പീഡനത്തിനിരയാക്കി എന്നാണ് പരാതിക്കാരിയായ കന്യാസ്ത്രി പൊലീസിനു നൽകിയ മൊഴി. ഇതിനാൽ തന്നെ കേസിൽ സുപ്രധാന ഇടമാണ് കുറവിലങ്ങാട മഠം.
 
ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിൽ എത്തിച്ചത്. ബിഷപ്പിനെ തെളിവെടുപ്പിന് എത്തിച്ചതോടെ മഠത്തിന്  സമീപത്ത് ആളുകൾ കൂടുന്നുണ്ട്.
കുറവിലങ്ങാട് മഠത്തിൽ ഇരുപതം നമ്പർ മുറിയിൽ വച്ച് തന്നെ തുടർച്ചയായി പീഡനത്തിന്  ഇരയാകിയത് എന്നാണ് കന്യാ‍സ്ത്രി പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മുറിയിൽ ബിഷപ്പിനെയെത്തിച്ച് വിശദമായി തെളിവെടുപ്പ് നടത്തുകയാണ് 
 
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്തിരുന്ന കന്യാസ്ത്രീകളും ഇതേ മഠത്തിലാണ് ഇപ്പോഴുള്ളത്. എന്നാൽ ഇവരെ മഠത്തിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. തെളിവെടുപ്പിന്റെ ഭാഗമായി കന്യാസ്ത്രീകളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണം എന്ന് പൊലീസ് നേരത്തെ നിർദേശം നൽകിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍