ഫ്രാങ്കോ മുളക്കലിനെ നുണപരിശോധനക്ക് വിധേയനാക്കാനൊരുങ്ങി പൊലീസ്; നടപടി അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടർന്ന്

Webdunia
ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (11:03 IST)
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മൂളക്കലിനെ നുണ പരിശോഷനക്ക് വിധേയനാക്കന്നതിന് കോടതിയിൽ നോട്ടീസ് നൽകാൻ പൊലീസ് ആലോചിക്കുന്നു. ബിഷപ്പ് ചോദ്യം ചെയ്യലിൽ നിഷേധാത്മക നിലപാട സ്വീകരിക്കുന്നതിനാണ് ഫ്രാങ്കോയെ പൊളീഗ്രാഫ് ടെസ്റ്റിനു വിധേയനാക്കാൻ പൊലീസ് ആലോചിക്കുന്നത്. 
 
തിങ്കളാഴ്ച കോടതിയിൽ ബിഷപ്പിനെ ഹാജരാകുമ്പോൾ ഇതിനയുള്ള നോട്ടിസ് നലകാനാണ് പൊലീസിന്റെ തീരുമാനം. താൻ തെറ്റു ചെയ്തിട്ടില്ല എന്ന നിലപാടി ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ബിഷപ്പ്, ഫ്രാങ്കൊ മുളക്കലിന്റെ മൊഴിയിൽ വരുദ്യങ്ങൾ നിലനിൽക്കുകയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളോട് പോലും ബിഷപ്പ് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഫ്രാങ്കോയെ നുണ പരിശോധനക്ക് വിധേയനാക്കാൻ പൊലീസ് ആലോചിക്കുന്നത്.
 
എന്നാൽ നുണ പരിശോധന നടത്താനുള്ള പൊലീസിന്റെ ശ്രമത്തെ ഫ്രാങ്കോ മുളക്കൽ കോടതിയിൽ പ്രതിരോധിച്ചേക്കും. മൊഴികളിൽ വൈരുദ്യം നിലനിൽക്കുകയും ബിഷപ്പ് ചോദ്യങ്ങളോട് നിഷേധാത്മക നിലപാട് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നുണ പരിശോധനയിലൂടെ കേസന്വേഷണത്തിൽ മുന്നോട്ടുപോകാനാവും എന്നാണ് പൊലീസ് കരുതുന്നത്. അതേസമയം കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും എന്നും റിപ്പോർട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article