കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കെ ആര്‍ അനൂപ്

തിങ്കള്‍, 25 മാര്‍ച്ച് 2024 (12:15 IST)
Shraddha Kapoor
പ്രണയ ഗോസിപ്പുകള്‍ക്ക് അവസാനമില്ല. ഒടുവില്‍ ബോളിവുഡില്‍ നിന്നുള്ള പ്രണയ വിശേഷങ്ങളാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. നടി ശ്രദ്ധ കപൂറും തിരക്കഥാകൃത്ത് രാഹുല്‍ മോദിയും തമ്മില്‍ പ്രണയത്തില്‍ ആണെന്നാണ് വാര്‍ത്ത. ഇതിന് പിന്നില്‍ ഇരുവരെയും പലയിടങ്ങളിലും ഒന്നിച്ച് കണ്ടതാണ് കാരണം.ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് താരങ്ങള്‍ ഒന്നിച്ചാണ് എത്തിയത്. മാത്രമല്ല സുഹൃത്തായ നടന്‍ ആദിത്യ റോയ് കപൂറിന് രാഹുലിനെ ശ്രദ്ധ പരിചയപ്പെടുത്തിക്കൊടുക്കുന്ന വീഡിയോ പോലും വൈറലായി മാറിയിരുന്നു.
 
ഇപ്പോഴിതാ ശ്രദ്ധയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ഞായറാഴ്ച പതിവുപോലെ മട്ടി പിടിച്ചിരിക്കാനാണ് ശ്രദ്ധയ്ക്കും ഇഷ്ടം. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. തീര്‍ന്നില്ല ഈ ചിത്രത്തില്‍ ഒരു പ്രത്യേകതയുണ്ട്.
 
ചിത്രങ്ങളില്‍ നടി ധരിച്ചിരിക്കുന്ന മാലയുടെ ലോക്കറ്റില്‍ 'R' എന്ന അക്ഷരം വ്യക്തമായി കാണാം. രാഹുല്‍ മോദിയുടെ പേരിന്റെ ആദ്യ അക്ഷരമാണ് ഇതെന്നും ഇരുവരും തമ്മില്‍ പ്രണയത്തിനാണെന്നും ആരാധകര്‍ പോസ്റ്റിന് താഴെ എഴുതി.
 
 പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും നടി ഇത് സംബന്ധിച്ച് ഒന്നും തന്നെ തുറന്നു പറഞ്ഞിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍