അടിച്ച് കോൺതെറ്റി ബൈക്കിൽ ട്രിപ്പിൾസ് സവാരി, പിന്നീട് സംഭവിച്ചത് ഇങ്ങനെ, വീഡിയോ !

Webdunia
വെള്ളി, 13 ഡിസം‌ബര്‍ 2019 (20:19 IST)
മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന് എത്ര പറഞ്ഞാലും ചിലർക്ക് അത് ഒരു വിനോദമാണ് സ്വന്തം ജിവിതം അപകടത്തിലാക്കുക മാത്രമല്ല മറ്റുള്ളവരെ കൂടി അപകടത്തിലേക്കോ മരണത്തിലേക്കോ തള്ളിവിടുകയാണ് ഇത്തരക്കാർ. മദ്യപിപ് കോൺ തെറ്റി ബൈക്കിൾ ട്രിപ്പിൾസ് വച്ച് യാത്ര ചെയ്തവർക്ക് സംഭവിച്ച അപകത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.
 
ഫരീദാബാദിലാണ് സംഭവം. ഒരു ലെവലുമില്ലാതെയാണ് ബൈക്ക് നീങ്ങുന്നത് എന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ മനസിലാക്കും. ആദ്യം വലതു വശത്തേക്ക് ചാഞ്ഞ് വാഹനം ഓടുന്നത് കാണാം. പിന്നീട് മറ്റു വാഹനങ്ങൾക്ക് പോലും അപകടമുണ്ടാക്കുന്ന തരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി വാഹനം ഓടുന്നു. ഒടുവിൽ മുഴുവൻ നിയന്ത്രണവും നഷ്ടപ്പെട്ട് റോഡ് നിറഞ്ഞ് ഇടതുവശത്തിലൂടെ റൗണ്ട് ചെയ്ത് വലതുവശത്തെ ഡിവൈഡറിൽ ചെന്ന് ബൈക്ക് ഇടിക്കുകയായിരുന്നു. 
 
ബൈക്കിലുണ്ടായിരുന്നവർ റോഡിന്റെ മറു വശത്തേക്ക് തെറിച്ചു വീണു. ഇടയുടെ ആഘാതത്തിൽ ബൈക്ക് തനിയേ കുറച്ചു ദൂരം കൂടി മുനോട്ടുപോയി. ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന കാറിലെ യാത്രക്കാർ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article