മരംകൊണ്ടുള്ള വീടുകളാണ് ഇവിടെ അധികവും ഉള്ളത്. തറ നിരപ്പിൽ നിന്നും ഉയർത്തി പണിതിരിക്കുന്ന വീടുകളായതിനാൽ വീടിനടിയിൽ കോൺക്രീറ്റ് ചെയ്ത വിശാലമായ സ്ഥലം തന്നെ ഉണ്ടാകും. ഇതിലേക്ക് ഇറങ്ങുന്നതിനായി ഒരു ചെറിയ വാതിലാണ് മിക്ക വീടികളിലും ഉണ്ടാവുക. ഇത്തരത്തിലുള്ള ഒരു വീട്ടിൽ ഒരു ദിവസം ആ വാതിൽ അടക്കാൻ മറന്നുപോയതോടെയാണ് കരടി സ്വന്തം ഇടമായി വീടിന്റെ അടിവശം തിരഞ്ഞെടുത്തത്.
വീടിന്റെ അടിവശത്തുനിന്നും പതിവില്ലാതെ ഭീകരമായ ശബ്ദം കേൾക്കാൻ തുടങ്ങി. ഇതോടെ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കരടി വീടിനടിവശം താവളമാക്കിയത് മനസിലായത്. പരിഭ്രാന്തരായ വിട്ടുകാർ ഉടൻ ബെയർ ലീഗിലെ രക്ഷാ പ്രവർത്തകരെ വിവരമറിയിച്ചു. ആദ്യ ദിവസം വാതിൽ തുറന്നിട്ട ശേഷം തട്ടിയും മുട്ടിയുമെല്ലാം ശബ്ദമുണ്ടാക്കി കരടിയെ പുറത്തുകടത്താനാണ് ശ്രമിച്ചത്. കരടിയുടെ ശബ്ദം ഒന്നും കേൾക്കാതെ വന്നതോടെ പോയിരിക്കുമെന്നാണ് വീട്ടുകാർ കരുതിയത്.
എന്നാൽ രത്രി വീണ്ടും വീടിന് അടിയിൽനിന്നും ശബ്ദം കേൾക്കാൻ തുടങ്ങി. ഇതോടെ അടുത്ത ദിവസം വീടന് അടിവശത്തേക്കുള്ള വാതിൽ തുറന്നിട്ട ശേഷം വീട്ടുകാർ മാറി നിന്നും വീക്ഷിച്ചു. ഇതോടെ ചെറിയ വാതിലിലൂടെ പണിപ്പെട്ട് പുറത്തുകടന്ന ശേഷം കരടി ഓടി മറയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്.