ടാറ്റ ഹാരിയറിൽ ഉപയോഗിച്ചിരിക്കുന്ന ഒമേഗ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ എസ്‌യുവി ഒരുങ്ങുന്നത്. ലാൻഡ് റോവറിന്റെ ഡിസ്ക്ലവറി 8 ന്റെ ചിലവ് കുറഞ്ഞ പ,തിപ്പാണ് ഒമേഗ. എൽ 860 എന്ന കോഡ് നാമത്തിലാണ് ഈ വാഹനം ലാൻഡ് റോവർ വികസിപ്പിക്കുന്നത്. ഡിസ്കവറി സ്പോർട്ടിന് താഴെയായിരിക്കും ഈ എസ്‌യുവിയുടേ സ്ഥാനം. ലാൻഡ് റോവറിന്റെ ഡിഫൻഡർ കൺസെപ്റ്റായ ഡിസി 100നെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും വാഹനത്തിന്റെ ശരീരഭാഷ.
എന്നാൽ ഡിഫൻഡറിന് സമാനമായ ബോക്സി ഡിസൈനായിരിക്കില്ല വാഹനത്തെ ഒരുക്കുക. 2021ൽ ഈ വാഹനത്തെ വിപണിയിലെത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. 1.5 ലിറ്റർ ടർബോ ചാർജ്ഡ് മിഡ് ഹൈബ്രിഡ് എഞ്ചിനിലായിരിക്കും വാഹനം വിപണിയിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. ആദ്യം ഫ്രണ്ട് വീൽ ഡ്രൈവിലും പിന്നീട് ഫോർ വീൽ ഡ്രൈവിലും വാഹനം എത്തും. യുകെ വിപണിയിലായീക്കും ആദ്യം വാഹനം പുറത്തിറങ്ങുക.