ഡെട്രോയിറ്റ്: കളിക്കുന്നതിനിടയിൽ ടിവി താഴെ വീണ് തകർന്നതിന് അമ്മ മകനെ അടിച്ചുകൊന്നു ഡെട്രോയിറ്റിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. വിസ്റ്റൻ ലെവൽ സ്റ്റീവൻസൺ എന്ന ഒരു വയസുകാരനെയാണ് അമ്മ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛന്റെ പരാതിയിൽ അമ്മ റിയോന നിക്കോൾസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞ് വീടിനകത്ത് കളിക്കുന്നതിനിടെ വലിയ വിലയുള്ള എൽഇഡി ടിവി താഴെ വീണ് തകർന്നിരുന്നു. ഇതോടെ റിയോന കുഞ്ഞിനെ മർദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ റിയോന ഉടൻ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ വാരിയെല്ലുകൾക്കും നട്ടെല്ലിനും തലയോടിനും ഗുരുതരമായ പരിക്കേറ്റ ഒരു വയസുകാരൻ ചികിത്സക്കിടെ മരിക്കുകയായിരുന്നു.