അദ്ദേഹമാണ് എന്റെ ഇഷ്ടനടൻ: മനസുതുറന്ന് കല്യാണി പ്രിയദർശൻ !

വ്യാഴം, 12 ഡിസം‌ബര്‍ 2019 (20:51 IST)
ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ ഓരോന്നിലും അഭിനയിക്കുകയാണ് പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ. കല്യാണി സിനിമയിൽ എത്തിയപ്പോൾ എപ്പോഴാണ് സിനിമ സംവിധാനം ചെയ്യുക എന്നു വരെ ചോദ്യമുണ്ടായി. ഇന്ത്യയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളുടെ മകൾ ആ ചോദ്യം നേരിട്ടില്ലെങ്കിലെ അത്ഭുതമൊള്ളു. 
 
ഇപ്പോൾ അഭിനയമാണ് ഇഷ്ടം എന്നായിരുന്നു ആ ചോദ്യങ്ങൾക്കുള്ള കല്യാണിയുടെ മറുപടി. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട അഭിനയതാവിനെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിനിമയിൽ  ഏറ്റവും ഇഷ്ടപ്പെട്ട താരം ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം പറയാനാകുമോയെന്നായിരുന്നു കല്യാണിയുടെ മറു ചോദ്യം. എന്നാല്‍ പെട്ടെന്നുതന്നെ മോഹന്‍ലാലാണ് തന്റെ ഇഷ്ടപ്പെട്ട നടനെന്ന് കല്യാണി പ്രിയദര്‍ശന്‍ പറയുകയായിരുന്നു.
 
തെലുങ്കിൽ തുടങ്ങിയ കല്യാണി മലയാളത്തിലും അഭിനയിച്ച്‌ വരികയാണ് ഇപ്പോള്‍. അച്ഛൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ ശ്രദ്ദേയമായ കഥാപാത്രം തന്നെ കല്യാണിക്കുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായാണ് താരപുത്രിയുടേതായി ചിത്രീകരണം നടക്കാനുള്ളത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍