ദിലീപിന്റെ ആവശ്യം വിലങ്ങുതടിയാകുന്നു; നടിയെ പീഡിപ്പിച്ച കേസ് മാർച്ച് ആറിലേക്ക് മാറ്റി

Webdunia
വ്യാഴം, 31 ജനുവരി 2019 (07:42 IST)
നടിയെ തട്ടിക്കൊണ്ടു പോയി അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് ആറിലേക്ക് എറണാകുളം പ്രിന്‍‌സിപ്പല്‍ സെഷന്‍‌സ് കോടതി മാറ്റി.

കേസിലെ നിര്‍ണായ തെളിവായ അശ്ലീലദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് പരിഗനിക്കുമ്പോള്‍ വനിതാ ജഡ്‌ജി വേണമെന്ന നടിയുടെ ആവശ്യവും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഈ ഹര്‍ജികളില്‍ തീരുമാനമായ ശേഷം വിചാരണ നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് എറണാകുളം പ്രിന്‍‌സിപ്പല്‍ സെഷന്‍‌സ് കോടതിയുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article